വിദ്യയോടൊപ്പം സമ്പാദ്യവുംസ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം ഉദ്ഘാടനം

വിദ്യയോടൊപ്പം സമ്പാദ്യവും
സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം ഉദ്ഘാടനം






ഇരിട്ടി: ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾകളിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യയോടൊപ്പം സമ്പാദ്യവും എന്ന സന്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റുഡൻ്റ് സേവിംഗ്സ് സ്കിം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ആർ.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് പി.വി. അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. പ്രധമാധ്യാപകൻ എം. പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി പി.എൻ. ഷിബ, പി.സി. മുഹമ്മദ് ഇബ്രാഹിം, സി. ബാബു, പി. ഷെറീന, സി.ഹരീഷ് എന്നിവർ സംസാരിച്ചു