പ്രധാനമന്ത്രി കണ്ണൂരിലെത്തി; വയനാട്ടിലേക്ക് പുറപ്പെട്ടു
പ്രധാനമന്ത്രി പ്രദേശം സന്ദർശിക്കുന്നത് ദുരന്തത്തിന്റെ വ്യാപ്തി കനക്കിലെടുത്താണ്. അതിനാൽ തന്നെ വയനാടിനു കര കയറാൻ വലിയ ആശ്വാസവും സഹായവും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകും. നമുക്കറിയാം ഈ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ ഫണ്ടിലേക്ക് പോലും സഹായം ജനങ്ങൾ നല്കിയത് കുറവാണ്. കേരളത്തിലെ ജനമാകെ തകർന്ന് നില്ക്കുകയാണിപ്പോൾ. അതേ സമയം കോർപ്പറേറ്റുകളും എൻ ജി ഒ യൂണ്യൻ, സിനിമാക്കാർ, കർണ്ണാടക ഗോവ സർക്കാരുകൾ ഒക്കെ വലിയ സഹായം കേരളത്തിനു നല്കി. 400 വീടുകൾ നഷ്ടപ്പെട്ടപ്പോൾ അതിന്റെ 3 ഇരട്ടി വീടുകൾ നല്കാൻ ആളുകൾ എത്തി. അതായത് 2018ലെ പ്രളയത്തിൽ നിന്നും വ്യത്യസ്തമായി ജനങ്ങൾക്ക് ഭാരമാകാതെ ജനങ്ങളുടെ മടിക്കുത്ത് അഴിപ്പിക്കാതെ തന്നെ ഈ തവണ കാര്യങ്ങൾ നറ്റക്കുന്നു. വലിയ ബുദ്ധിമുട്ടിലായ ജനങ്ങൾ വിഷമിപ്പിക്കാതെ ഇപ്പോൾ കേന്ദ്ര സർക്കാർ തന്നെ കൂറ്റൻ പാക്കേജ് വയനാടിനു നല്കും എന്നറിയുന്നു. വയനാട്ടിലേക്ക് വെറും കൈയ്യോടെ മോദി വന്ന് പോകില്ല. കേന്ദ്ര സർക്കാർ വയനാടിനായി വൻ സഹായ പദ്ധതി പ്രഖ്യാപിക്കും