ചെറുപുഴയിൽ മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ കവർന്ന ഇരിട്ടി സ്വദേശി പിടിയിൽ
കണ്ണൂർ : ചെറുപുഴയിലെ മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസൺ കമ്ബനിയുടെ ഫോൺ കവർന്ന പ്രതിയെ കാസർഗോഡ് നിന്നും പോലീസ് പിടികൂടി.
നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടിൽ ഹൗസിൽ കെ.ജി.സാജു (48) വിനെയാണ് എസ്. ഐ. രൂപാ മധുസൂദനനും സംഘവും അറസ്റ്റു ചെയ്തത്.
ദിവസങ്ങൾ മുമ്ബ് ചെറുപുഴ ടൗണിലെ ക്യുവൺമൊബൈൽ ഷോപ്പിൽ നിന്നാണ് പട്ടാപ്പകൽ ഫോൺ മോഷ്‌ടിച്ചത്. ഷോപ്പ് ഉടമ മാതമംഗലം താറ്റേരിയിലെ പി.സുജിത്തിന്റെ പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണത്തിനിടെ മോഷ്‌ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും കണ്ടെത്തിയിരുന്നു.