365 ദിവസം വാലിഡിറ്റി; ബിഎസ്എന്‍എലിന്റെ പുതിയ വാര്‍ഷിക ഓഫര്‍ പ്രഖ്യാപിച്ചു

365 ദിവസം വാലിഡിറ്റി; ബിഎസ്എന്‍എലിന്റെ പുതിയ വാര്‍ഷിക ഓഫര്‍ പ്രഖ്യാപിച്ചു



സ്വകാര്യ കമ്പനികളേക്കാള്‍ വളരെ കുറഞ്ഞ നിരക്കുകളിലാണ് ബിഎസ്എന്‍എല്‍ എല്ലാ പ്ലാനുകളുംനല്‍കുന്നത്. ഇപ്പോഴിതാ വെറും 1198 രൂപക്ക് ബിഎസ്എന്‍എല്‍ പുതിയ വാര്‍ഷിക പ്ലാന്‍ ഇറക്കിയിരിക്കുകയാണ്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. സൗജന്യ കോളുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിനൊപ്പമുണ്ട്.

കൂടാതെ, 3 ജിബി ഡാറ്റ പ്രതിമാസ ഡാറ്റയായി ആകെ 36 ജിബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. 36 ജിബി ഡാറ്റയ്ക്ക് 12 മാസം വാലിഡിറ്റിയുണ്ട്. പ്രതിദിന ഡാറ്റ ഈ പ്ലാനില്‍ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഡാറ്റാ അധിഷ്ടിത ആവശ്യങ്ങള്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമല്ല.

എല്ലാ മാസവും 300 മിനിറ്റ് സൗജന്യ കോളുകള്‍ പ്ലാനില്‍ ലഭിക്കും. ഒപ്പം മാസം തോറും 30 എസ്എംഎസ് സൗജന്യമായി അയക്കാം. എന്നാല്‍ ഈ സൗജന്യങ്ങള്‍ കഴിഞ്ഞാല്‍ സേവങ്ങള്‍ക്ക് നിശ്ചിത നിരക്കുകള്‍ നല്‍കേണ്ടിവരും.

ലോക്കല്‍ വോയ്‌സ് കോളിന് മിനിറ്റിന് 1 രൂപയാണ് നിരക്ക്. എസ്ടിഡി കോളുകള്‍ക്ക് 1.3 രൂപയും ഇടാക്കും. ലോക്കല്‍/എസ്ടിഡി വീഡിയോ കോളുകള്‍ക്ക് മിനിറ്റിന് 2 രൂപയാണ് ചാര്‍ജ്. ലോക്കല്‍ എസ്എംഎസിന് 80 പൈസയും നാഷണല്‍ എസ്എംഎസിന് 1.20 രൂപയുമാണ് നിരക്കുകള്‍. ഇന്റര്‍നാഷണല്‍ എസ്എംഎസിന് 6 രൂപയാണ്. ഒരു എംബിയ്ക്ക് 25 പൈസ നിരക്കിലാണ് ഡാറ്റ നല്‍കുക.

300 മിനിറ്റ് പരിധിയിലുണ്ടെങ്കിലും സാധാരണ രീതിയില്‍ ഫോണ്‍ കോളുകള്‍ ചെയ്യുന്ന ഒരാള്‍ക്ക് അനുയോജ്യമാണ് ഈ പ്ലാന്‍. അതേമയം, ദിവസേന നിരവധി കോളുകള്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ ചേരില്ല. സജീവമായി ഉപയോഗിക്കാത്ത സെക്കന്‍ഡറി കണക്ഷനുകള്‍ക്കായി ഈ വാര്‍ഷിക പ്ലാന്‍ അനുയോജ്യമാണ്.