സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; കവച് പരീക്ഷണവുമായി ദുരന്ത നിവാരണ അതോറിറ്റി


സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; കവച് പരീക്ഷണവുമായി ദുരന്ത നിവാരണ അതോറിറ്റി


തിരുവനന്തപുരം > ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച നടത്തും. സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്ത്തന പരീക്ഷണമാണ് നടക്കുക. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു.

പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് 'കവചം' എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.