മുൻ എംഎൽഎ കെ.പി. കുഞ്ഞുക്കണ്ണൻ അന്തരിച്ചു
നീലേശ്വരം: മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. (Former MLA K.P. Kunjikannan passed away)
സെപ്റ്റംബർ നാലിന് ഡിസിസിയുടെ പരിപാടി കഴിഞ്ഞ് കുഞ്ഞിക്കണ്ണന് പയ്യന്നൂരിലേക്ക് മടങ്ങവേ ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. കാസര്‍ഗോഡ് ജില്ല രൂപവത്കരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്