ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം
ഹൊസൂർ > തമിഴ്നാട് ഹൊസൂരിൽ ടാറ്റയുടെ ഇലക്ടോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം. സെൽഫോൺ നിർമാണ വിഭാഗത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ജീവനക്കാരെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിവരം.
1,500ലധികം ജീവനക്കാർ അപകടം നടക്കുമ്പൾ ജോലിസ്ഥലത്തുണ്ടായിരുന്നു. ശ്വസന സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായ ഏതാനും ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. തീപിടിത്തത്തെത്തുടർന്ന് പ്രദേശത്താകെ കനത്ത പുക വ്യാപിച്ചു.