മട്ടന്നൂർ പാലോട്ടുപള്ളി മഖാം ഉറൂസ് നാളെമുതൽ
മട്ടന്നൂർ: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിനസമ്മേളനവും അഞ്ചു മുതൽ 16 വരെ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ 8.15-ന് മഹല്ല് ഖാസി എ.കെ.അബ്ദുറഹ്‌മാൻ ഫൈസി പതാക ഉയർത്തും. രാത്രി ഏഴിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ, നാലാങ്കേരി അബ്ദുൽമജീദ് ബാഖവി, അൻവറലി ഹുദവി പുളിയങ്കോട്, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, മുസ്തഫ ഹുദവി ആക്കോട്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയവർ പ്രഭാഷണം നടത്തും.
16-ന് ഖത്തം ദുആയ്ക്കും കൂട്ടുപ്രാർഥനയ്ക്കും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തുടർന്ന് നബിദിന മഹാസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ഇ.പി.ഷംസുദ്ദീൻ, ചൂര്യോട്ട് മുഹമ്മദ് ഹാജി, എൻ.കെ.മുസ്തഫ, ചെമ്പിലാലി മുഹമ്മദ്, വി.എൻ.മുഹമ്മദ്, യൂസഫ് ഹാജി ഓമോത്ത്, ചുര്യോട്ട് മുസ്തഫ, ഫിറോസ് അത്തോളി എന്നിവർ പങ്കെടുത്തു