മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂവരും മരിച്ചു

മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂവരും മരിച്ചു




മലപ്പുറം: പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരും മരിച്ചു. ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവെ മണികണ്ഠന്റെ മക്കളായ അനിരുദ്ധന്‍-നന്ദന എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.