പി.വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും
കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു. നാല് ദിവസം മുമ്പാണ് വീണ്ടും ടെൻഡർ വിളിച്ചത്. (Illegal constructions in PV Anwar’s park will be demolished soon)
ജൂലൈ 25ന് കോൺക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിനെത്തുടർന്ന് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ടെൻഡർ നടന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഈ ടെൻഡറിലും ആരും പങ്കെടുത്തില്ലെങ്കിൽ പഞ്ചയത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിക്കും. ജില്ലാകളക്ടറോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിരുന്നു