ഇരിട്ടി : കല്ലറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപെരുന്നാളും തീര്‍ഥയാത്രയും ആരംഭിച്ചു. ഒക്‌ടോബര്‍ 3 ന് സമാപിക്കും. വികാരി ഫാ.ജിബിന്‍ ചക്കാലക്കല്‍ കൊടി ഉയര്‍ത്തി.
ഇന്ന് മുതല്‍ 29 വരെ രാവിലെ 7.15 ന് പ്രഭാത നമസ്‌കാരം, 8 ന് കുര്‍ബാന, വൈകിട്ട് 7 ന് സന്ധ്യാ നമസ്‌കാരം, 7.30 ന് മദ്ധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം. 30 നും 1 നും രാവിലെ 7.15 ന് പ്രഭാത നമസ്‌കാരം, 8 ന് കുര്‍ബാന, വൈകിട്ട് 6.15 ന് സന്ധ്യാനമസ്‌കാരം, 7 ന് സുവിശേഷയോഗം, ആശീര്‍വാദം.
ഒക്‌ടോബര്‍ 2 ന് 7.15 ന് പ്രഭാത നമസ്‌കാരം, 8.15 ന് കുര്‍ബാന, വൈകിട്ട് 3 ന് തീര്‍ത്ഥയാത്ര ഇടവേലി മോര്‍ കുര്യാക്കോസ് സഹദായുടെ കുരിശിങ്കല്‍ ആരംഭം. 3.45 ന് ചെടിക്കുളം, 4.30 ന് വീര്‍പ്പാട്, 5.30 ന് ഉരുപ്പുംകുണ്ട്, 6.15 ന് സ്വീകരണം പള്ളിയില്‍. 6.30 ന് യാക്കോബ് മാര്‍ അന്തോണിയോസ് തിരുമേനിക്ക് സ്വീകരണം, 6.45 ന് സന്ധ്യാനമസ്‌കാരം, ആശീര്‍വാദം, 9.30 ന് സമാപന പ്രാര്‍ഥന.
3 ന് 8 ന് പ്രഭാത നമസ്‌കാരം, 9 ന് വി. മൂന്നിന്‍മേല്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍, 10.30 ന് പെരുനാള്‍ സന്ദേശം, 10.50 ന് എസ്എസ്എല്‍സി, പ്ലസ്ടൂ ഉന്നത വിജയികള്‍ക്ക് അവാര്‍ഡ് വിതരണം, 11.10 ന് തിരുശേഷിപ്പ് കബറിടത്തില്‍ ധൂപ പ്രാര്‍ഥന, 11.15 ന് സ്ലീബ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം ഉരുപ്പുംകുണ്ട് മോര്‍ ബസേലിയോസ് കുരിശിങ്കലേക്ക്, 12.30 ന് ആശീര്‍വാദം, നേര്‍ച്ച, സ്‌നേഹവിരുന്ന്, ലേലം, 2 ന് കൊടി താഴ്ത്ത