കാട്ടാന ചവിട്ടിക്കൊന്നു; സുൽത്താൻ ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ
സുൽത്താൻ ബത്തേരി : തമിഴ്നാട്ടിലെ ചേരമ്പാടി ചുങ്കം ചപ്പുംതോട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അതിർത്തിയായ പ്രദേശത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ചേരമ്പാടി സ്വദേശി കുഞ്ഞു മൊയ്തീൻ (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നു മണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിനെ തുടർന്നു നാട്ടുകാർ ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിക്കുകയാണ്. ഇത്തരത്തിൽ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ അടുത്തിടെ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്