പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് കോള്‍ വരാറുണ്ടോ? ശ്രദ്ധിക്കുക, തട്ടിപ്പാണ്; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം; പാഴ്‌സല്‍ വരുന്നതില്‍ മയക്കുമരുന്നുണ്ടെന്നോ ഏതെങ്കിലും കുറ്റകൃത്യം നടന്നെന്നോ പറഞ്ഞുകൊണ്ട് പോലീസുദ്യോഗസ്ഥരെന്ന പേരില്‍ ഫോണ്‍ കോളുകള്‍ വരാറുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പിന്റെ പതിവ് രീതി അന്വേഷണ ഏജന്‍സിയില്‍ നിന്നാണെന്നും വിര്‍ച്വല്‍ അറസ്റ്റിലാണെന്നും പറയുകയാണ്.
മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളില്‍ ആണ് തട്ടിപ്പുകാര്‍ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസര്‍വ് ബാങ്കിലേയ്ക്ക് ഓണ്‍ലൈനില്‍ അയയ്ക്കാനായി അവര്‍ ആവശ്യപ്പെടും.