ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കാസര്‍കോട് കുമ്പളയില്‍ അധ്യാപികയ്ക്കെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കാസര്‍കോട് കുമ്പളയില്‍ അധ്യാപികയ്ക്കെതിരെ കേസ്



കാസറഗോഡ്ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കാസര്‍കോട് കുമ്പളയില്‍ അധ്യാപികയ്ക്കെതിരെ കേസ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

ബല്‍ത്തക്കല്ലു സ്വദേശിയായ സച്ചിതാ റൈ മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ്. ഞാനൊരു അധ്യാപികയല്ലേ എന്നെ വിശ്വസിക്കൂ എന്നാണ് സച്ചിതാ റൈ പറഞ്ഞതെന്നും സിപിസിആർഐയിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. 15 ലക്ഷം രൂപ ഒരുമിച്ച് തരാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, ഗഡുക്കളായി തന്നാൽ മതിയെന്ന് പറഞ്ഞുവെന്നും ഇത് പ്രകാരം 15,05,796 രൂപ സച്ചിത റൈക്ക് നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും യുവതി പറയുന്നു.

ഇവര്‍ക്കെതിരെ കുമ്പള പോലീസാണ് കേസെടുത്തിരിക്കുന്നത്. സമാന രീതിയില്‍ ഇവര്‍ മറ്റുപലരില്‍ നിന്നും പണം തട്ടിയതായി പോലീസ് സംശയിക്കുന്നു.