കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചു. നാടിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ക്ഷീരകർഷകരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം കാണുന്നതിനും ആണ് കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചത്. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതം സംഘം വൈ പ്രസിഡന്റ് സേവ്യർ തട്ടാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റോയി നമ്പുടാകം, സംഘം സിക്രട്ടറി രമണി എന്നിവർ സംസാരിച്ചു. കൊട്ടിയൂർ ക്ഷീരോൽപാദക സംഘത്തിലെ നിരവധി ക്ഷീരകർഷകരാണ് കാലിത്തീറ്റ വിതരണത്തിൽ പങ്കാളികളായത്