കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.
ചേംബർ ഓഫ് കൊമേഴ്‌സിന് മുന്നിലാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തിയത്. യാത്രക്കാർ രക്ഷപ്പെട്ടു. അഗ്നി ശമന സേനയെത്തി തീയണച്ചു.