‘പണംകൊടുത്ത് ആരെയും എത്തിച്ചിട്ടില്ല’; റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റിയെന്ന് പിവി അന്‍വര്‍

‘പണംകൊടുത്ത് ആരെയും എത്തിച്ചിട്ടില്ല’; റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റിയെന്ന് പിവി അന്‍വര്‍


ശക്തി പ്രകടന റാലിക്ക് പണംകൊടുത്ത് ആരെയും എത്തിച്ചിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടി പറയുകയായിരുന്നു പി വി അൻവർ. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു.