മലയാളി ഗവേഷകരായ ഫെമി എഴുത്തു പള്ളിക്കൽ ബെന്നി (ഇരിട്ടി), ഡോ. എ.പി. രഞ്ജിത്ത് (പട്ടാമ്പി), ഡോ. പ്രിയദർശൻ ധർമ്മരാജൻ (കൊല്ലം) എന്നിവരാണ് ഈ കണ്ടെത്തലിന്റെ പിന്നിൽ.

കിഴക്കൻ ഹിമാലയത്തിൽ നിന്നും മലയാളി കീടശാസ്ത്രജ്ഞന്മാർ പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തി




ഇരിട്ടി: ഇന്ത്യയുടെ കിഴക്കൻ ഹിമാലയത്തിലെ അരുണാചൽ പ്രദേശിൽ നിന്ന് ബംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിലെ (ATREE) കീടശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ ഇനം പോട്ടർ വാസ്പിനെ (വേട്ടാവളിയൻ) കണ്ടെത്തി. ഇന്ത്യയിലും വിദേശത്തുമുള്ള കീടശാസ്ത്രജ്ഞരുടെ സർക്കാരിതര  സംഘടനയായ അസോസിയേഷൻ ഫോർ അഡ്വാൻസ്മെൻറ് ഓഫ് എൻറമോളജിയുടെ (എ എ ഇ) ഔദ്യോഗിക പ്രസിദ്ധീകരണമായ എൻറോമോൺ ജേണലിൽ ആണ് പ്രസിദ്ധീകരിച്ചത്. 
 കണ്ടെത്തിയ സിയാങ്  താഴ്വരയ്ക്ക് ആദരസൂചകമായി പുതിയ ഇനമായ പോട്ടർ വാസ്പിനെ ന്യൂമെനസ് സിയാൻജെൻസിസ് എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.  ഈ കണ്ടെത്തൽ ഇന്ത്യയുടെ കിഴക്കൻ ഹിമാലയത്തിൽ കൂടുതൽ ടാക്സോണമിക്ക് പര്യവേഷണം നടത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയെ എടുത്തു കാണിക്കുന്നു.
മലയാളി ഗവേഷകരായ ഫെമി എഴുത്തു പള്ളിക്കൽ ബെന്നി (ഇരിട്ടി), ഡോ. എ.പി. രഞ്ജിത്ത് (പട്ടാമ്പി), ഡോ. പ്രിയദർശൻ ധർമ്മരാജൻ (കൊല്ലം) എന്നിവരാണ് ഈ കണ്ടെത്തലിന്റെ പിന്നിൽ. കിഴക്കൻ ഹിമാലയത്തിന്റെ വിദൂരവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ അപ്പർ സിയാൻ സിയാങ്  പ്രദേശത്താണ് ഈ പഠനം നടത്തിയത്. ജൈവവൈവിധ്യത്താൽ സമ്പന്നമായ ഈ സ്ഥലം ഇപ്പോഴും കീഴശാസ്ത്രപരമായി ഗവേഷണങ്ങൾ കുറഞ്ഞ മേഖലകളിൽ ഒന്നാണ്. 
ഇന്ത്യയിൽ നിന്ന് മുമ്പ് ന്യൂമെൻസ് ജനുസ്സിലെ  ഒരേയൊരു ഇനം വേട്ടാവളിയൻ മാത്രമാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഈ കണ്ടത്തിൽ രാജ്യത്തിൻറെ കടന്നൽ വൈവിധ്യത്തിന് ഒരു പ്രധാന കൂട്ടിച്ചേർക്കൽ ആണ്.  യൂമെനിനേ  എന്ന ഉപകുടുംബത്തിൽ പെട്ടതാണ് ന്യൂ മെൻസ് ജെനുസ്. ഇത് പ്രാഥമികമായി ഓറിയൻറൽ മേഖലകളിൽ ഉടനീളം വിതരണം ചെയ്യപ്പെട്ടിരുന്നു മേഖലയിൽ ഉടനീളം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുല്യമായ കൂട് നിർമ്മാണ സ്വഭാവത്തിന് പേരുകേട്ട ഒറ്റപ്പെട്ട കടന്നലുകൾ ആണ് ഇവ. ചെളി ഉപയോഗിച്ച് ചെറിയ കുടം പോലെയുള്ള ഘടനകൾ ഇവർ നിർമ്മിക്കുന്നു. ഇത് ഇവയുടെ ലാർവകൾക്ക് കൂടുകളായി വർത്തിക്കുന്നു.  ഈ കുടുംബത്തിൽ 205 ജനസുകളിലായി ഏകദേശം 3795 സ്പീഷീസുകൾ ഇതുവരെ വിവരിച്ചിട്ടുണ്ട് . ഇവയുടെ ലാർവകൾ പ്രധാനമായും കാറ്റർപില്ലറുകളേയും മറ്റ് പ്രാണികളേയും ഭക്ഷിക്കുന്നതിനാൽ കീടങ്ങളെ നിയന്ത്രിക്കുന്നതിൽ ഇവ നിർനായക പങ്കുവഹിക്കുന്നു. 
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വേട്ടാവളിയൻ വിഭാഗത്തിൽപ്പെട്ട കടന്നലുകളുടെ പങ്ക് അത്യന്താപേക്ഷിതമാണ്. വേട്ടക്കാരൻ എന്ന നിലയിൽ കാറ്റർപില്ലറുകൾ പോലുള്ള കീടങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അവ സഹായിക്കുന്നു. ഉപേക്ഷിക്കപ്പെട്ട പോട്ടർ വാസ്പ്  കൂടുകൾ പോലും ആവാസവ്യവസ്ഥയിലെ വിലപ്പെട്ട വിഭവങ്ങളായി വർത്തിക്കുന്നു.  പലപ്പോഴും അഭയത്തിനായി മറ്റു പ്രാണികൾ ഇവ പുനർ നിർമ്മിക്കുന്നു.  ഈ ഉപേക്ഷിക്കപ്പെട്ട കൂടുകൾ വിവിധയിനം ഒറ്റപ്പെട്ട തേനീച്ചകൾ, വണ്ടുകൾ, അല്ലെങ്കിൽ ചിലന്തികൾ എന്നിവയ്ക്ക് പ്രതികൂല കാലാവസ്ഥയിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകുന്നു. 
കിഴക്കൻ ഹിമാലയത്തിലെ സമ്പന്നവും എന്നാൽ പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ജൈവ വൈവിധ്യത്തെയാണ് സ്യൂമെനസ് സിയാൻജെൻസിസിന്റെ കണ്ടെത്തൽ എടുത്ത് കാണിക്കുന്നത്. ഈ പ്രദേശങ്ങളിൽ കൂടുതൽ വിപുലമായ ടാക്സോണമിക് ഗവേഷണത്തിന്റെ അടിയന്തിര ആവശ്യകത രാഖിചയിതാക്കൾ ചൂണ്ടിക്കാണിക്കുന്നു . 

സംഘത്തിലെ ഗവേഷക  ഫെമി  ബെന്നി ഇരിട്ടി സ്വദേശിനി  
കിഴക്കൻ ഹിമാലയത്തിൽ നിന്നും മലയാളി കീടശാസ്ത്രജ്ഞന്മാർ പുതിയ ഇനം വേട്ടാവളിയനെ കണ്ടെത്തിയ സംഘത്തിലെ മലയാളി ഗവേഷക ഫെമി ബെന്നി ഇരിട്ടി സ്വദേശിനിയാണ്. ഇരിട്ടിക്കടുത്ത  എടത്തൊട്ടി യിലെ  കർഷകനായ എഴുത്തുപള്ളിക്കൽ ബെന്നിയുടെയും വീട്ടമ്മയായ ഗ്രേസി ബെന്നിയുടെയും മകളാണ്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും  കോഴിക്കോട് സർവകലാശാല കാമ്പസിൽ നിന്ന് എം എസ്  സി അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം റാങ്കും നേടി.  ഈ സമയത്ത് യു ജി സി നെറ്റ്, ജെ ആർ എഫ് , ഗേറ്റ്  തുടങ്ങിയ മത്സര പരീക്ഷകളിലും  യോഗ്യത നേടി.
ബിരുദാനന്തര ബിരുദത്തിന് ശേഷം ബാംഗ്ലൂരിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിൽ  ഗവേഷണം നടത്തി വരികയാണ്.  ഇന്ത്യയിലെ  വടക്കു കിഴക്കൻ മേഖലകളിൽ തദ്ദേശീയ സമൂഹങ്ങളിൽ പ്രത്യേകിച്ച് നാഗാലാൻഡിലെയും മണിപ്പൂരിലെയും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമായ പ്രാണികളെ പറ്റിയുള്ള ഗവേഷണമാണ് ഫെമിയും സംഘവും നടത്തി വരുന്നത്. 
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിന്റെ  1.75 കോടിയുടെ റിസർച്ച് എക്‌സലൻസ്  സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ ഫെമി ബെന്നിയെക്കുറിച്ച് രണ്ടുമാസം മുൻപ് ഇരിട്ടി വാർത്തകളിൽ വിശദമായ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .