ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉളിക്കൽ പഞ്ചായത്ത്തല രജിസ്ട്രേഷൻ
ഉളിക്കൽ :മൂന്നാം നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ 70 വയസ്സ് പൂർത്തിയായ മുഴുവൻ പൗരൻമാർക്കും വേണ്ടി നടപ്പിലാക്കുന്ന 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ സുരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉളിക്കൽ പഞ്ചായത്ത്തല രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം 6 നുച്ചിയാട് സ്വദേശി സരസ്വതി അമ്മയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു കൊണ്ട് BJP കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശ്രീ PK സുധാകൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ BJP ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ രജിമോൻ KR, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ A K മനോജ് മാസ്റ്റർ, വൈസ് പ്രസിഡൻറ് ശ്രീ സുരേഷ് ബാബു MN, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീ ബാബു ചോടോൻ, വൈസ് പ്രസിഡൻ്റ് ശ്രീ സുജിത്ത് കൃഷ്ണാടിയിൽ, മഹിളാ മോർച്ച പ്രസിഡൻറ് ശ്രീ സജിന ഷൈജു, നേതാക്കളായ ശ്രീ ശ്രീനിവാസൻ മുല്ലപ്പള്ളി, ശ്രീ ശ്രീകല ഗിരീഷ്, ശ്രീ നാരായണൻ കോയാടൻ, സരസ്വതി അമ്മയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വരുമാനവും തൊഴിലും പരിഗണിക്കാതെ 70 വയസ്സ് പൂർത്തിയാക്കിയ എല്ലാ ഭാരത പൗരൻമാർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണെന്നും രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിന് പാർട്ടി ഉളിക്കലിൽ അടൽ ജി ഗ്രാമീണ സേവാ കേന്ദ്രവും, cube ഓൺലൈൻ സർവീസസ് എന്നിവയുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരും നാളുകളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുമെന്നും നേതാക്കൾ പ്രസ്ഥാവനയിൽ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും ജനക്ഷേമകരമായ ഈ പദ്ധതിക്ക് എല്ലാ ആശംസകളും നേരുന്നതായും ,എല്ലാ ഗുണഭോക്താക്കളും എത്രയും പെട്ടന്ന് രജിസ്ട്രേഷൻ പൂർത്തീകരിച്ച് പദ്ധതിയുടെ ഭാഗമാകണമെന്നും നേതാക്കൾ പറഞ്ഞു.
വിശദ വിവരങ്ങൾ :8086087753 എന്ന നമ്പറിൽ വാട്ട്സാപ്പ് ആയോ പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ 7511172888 എന്ന നമ്പറിൽ (രാവിലെ 10 മുതൽ വൈകു: 5 വരെ) വിളിച്ചോ അറിയാവുന്നതാണ്.