കര്‍ഷകോത്തമ അവാര്‍ഡിന് അര്‍ഹനായ പി.കെ.ജോസ് പുത്തന്‍പുരയ്ക്കല്‍, സിനിമ, ഷോര്‍ട് ഫിലിം ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് ദേവസ്യ എന്നിവരെആദരിച്ചു

കര്‍ഷകോത്തമ അവാര്‍ഡിന് അര്‍ഹനായ പി.കെ.ജോസ് പുത്തന്‍പുരയ്ക്കല്‍, സിനിമ, ഷോര്‍ട് ഫിലിം ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് ദേവസ്യ എന്നിവരെആദരിച്ചു






ഇരിട്ടി: സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ കര്‍ഷകോത്തമ അവാര്‍ഡിന് കണ്ണൂര്‍ ജില്ല തലത്തില്‍ നിന്നും അര്‍ഹനായ പി.കെ.ജോസ് പുത്തന്‍പുരയ്ക്കല്‍, സിനിമ, ഷോര്‍ട് ഫിലിം ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് ദേവസ്യ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ആന്റണി പുളിയന്മാക്കല്‍, സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ വി.എം.നാരായണന്‍, വോയിസ്‌ക ഇരിട്ടി പ്രസിഡന്റ് ബാബു ജോസഫ്, എം.വി.അഗസ്റ്റിന്‍, എ.കെ.ഹസ്സന്‍, എം.എന്‍.വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രിയാണ് പി.കെ.ജോസിന് അവാര്‍ഡ് നല്‍കിയത്.  തോമസ് ദേവസ്യ ചൂരല്‍മലയില്‍ വീട് നഷ്ടപ്പെട്ട ഒരു ആദിവാസി കുടുംബത്തിന് ലക്ഷങ്ങള്‍ വില വരുന്ന തന്റെ 15 സെന്റ് സ്ഥലം വീട് വെക്കാന്‍ നല്‍കിയിരുന്നു.