കർണാടക സർവകലാശാല കാമ്പസിൽ പുലിയിറങ്ങി
ബംഗളൂരു: ധാർവാഡിലെ കർണാടക യൂനിവേഴ്സിറ്റി കാമ്പസിൽ പുള്ളിപ്പുലിയിറങ്ങി. ഏതാനും വിദ്യാർഥികളാണ് പുലി നടന്നുപോകുന്നത് കണ്ടത്. വനം അധികൃതരെ വിവരമറിയിച്ചതിനെത്തടുർന്ന് കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി. പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചു. 50 വനം ഉദ്യോഗസ്ഥരെ കാമ്പസിൽ തിരച്ചിലിന് നിയോഗിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.