കൊച്ചി: നടന്‍ ബാല വിവാഹിതനായി. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് വധു. ഇരുവരും ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങിനായി എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വീഡിയോയില്‍ വെള്ള മുണ്ടും ഷര്‍ട്ടുമാണ് ബാലയുടെ വേഷം. കേരള വധുവിനെ പോലെയാണ് കോകില അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
പ്രമുഖ ഗായിക അടക്കം നാലുപേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.
താന്‍ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടന്‍ പറഞ്ഞത്.