കോളയാട് പുന്നപ്പാലം സ്വദേശിയെ പാനൂര്‍ മീത്തലെ ചമ്പാട് ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോളയാട് പുന്നപ്പാലം സ്വദേശിയെ പാനൂര്‍ മീത്തലെ ചമ്പാട് ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോളയാട്: മീത്തലെ ചമ്പാട് ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
കോളയാട് പുന്നപ്പാലം സ്വദേശി വി ആര്‍ അഭിലാഷ് (34) നെ ആണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.പരേതനായ രാജന്‍-വത്സ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: അരുണ്‍, അനില്‍.സംസ്‌കാരം പിന്നീട്