ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തില്‍ നടന്ന നവരാത്രിയാഘോഷവും വയലാര്‍ അനുസ്മരണവും സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

നവരാത്രിയാഘോഷവും വയലാര്‍ അനുസ്മരണവും 


..
 ഇരിട്ടി: ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തില്‍ നടന്ന  നവരാത്രിയാഘോഷവും വയലാര്‍ അനുസ്മരണവും സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് മനോജ് അമ്മ അധ്യക്ഷത വഹിച്ചു. ഡോ.ജി. ശിവരാമകൃഷ്ണന്‍, കെ.എം. കൃഷ്ണന്‍, സി.സുരേഷ് കുമാര്‍, സരിത പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡ് നേടിയ പി.കെ. ജോസിനെ ആദരിച്ചു. സംഗീതം പത്മനാഭന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരിയും  സര്‍ഗ്ഗസംഗീതം എന്ന വയലാര്‍ ഗാനാലാപന പരിപാടിയും നടന്നു.