ജനവിരുദ്ധ പിണറായി സർക്കാറിനെതിരെ
മുസ്ലിം ലീഗും ജനാധിപത്യ കക്ഷികളും സമര പോരാട്ടത്തിൽ ഉണ്ടാകും :മുസ്ലിം ലീഗ് ജില്ല ട്രഷറർ
മഹമൂദ് കാട്ടൂർ
ഇരിട്ടി : ജനവിരുദ്ധ പിണറായിയുടെ മാഫിയ സർക്കാറിനെ തിരെ
മുസ്ലിം ലീഗും ജനാധിപത്യ കക്ഷികളും സമര പോരാട്ടത്തിൽ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ജില്ല ട്രഷറർ
മഹമൂദ് കാട്ടൂർ പറഞ്ഞു.
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോപ സംഗമത്തിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
ഇരിട്ടി പയഞ്ചേരി മുക്ക് ഇയോട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം എം മജീദ് അധ്യക്ഷത വഹിച്ചു.
ഓക്ടോബർ 22 ന് കണ്ണൂരിൽ നടക്കുന്ന പ്രക്ഷോപ സംഗമം വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.
ജനറൽസെക്രട്ടറി ഒമ്പാൻ ഹംസ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി , സിക്രട്ടറി അൻസാരി തില്ലങ്കേരി,യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് നസീർ നല്ലൂർ, റഹിയാനത്ത് സുബി ,എം കെ ഹാരിസ്, ഖാദർ ഉളിയിൽ, പിവി ഇബ്രാഹിം, സി ഹാരിസ് ഹാജി, എൻ മുഹമ്മദ് , സി അബ്ദുല്ല , എം കെ മുഹമ്മദ് , എം പി അബ്ദുറഹിമാൻ , അരിപ്പയിൽ മുഹമ്മദ് ഹാജി , നാസർ കേളോത്ത് , ഇജാസ് ആറളം , കെ പി റംഷാദ്, ഫവാസ് പുന്നാട് , അജ്മൽ ആറളം , തറാൽ ഹംസ , സലാം പെരുന്തയിൽ , പി കെ ബൽക്കീസ് , എം എം നൂർജഹാൻ ,ഇ കെ ഷഫാസ്, ഷമൽ വമ്പൻ, സമീർ പുന്നാട് , വി പി റഷീദ് പ്രസംഗിച്ചു.
കൺവൻഷനിൽ മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിലർമാർ, പ്രവർത്തക സമിതി അംഗങ്ങൾ , മുനിസിപ്പൽ , പഞ്ചായത്ത്,ശാഖ ഭാരവാഹികൾ , തദ്ദേശ സ്ഥാപന മെമ്പർമാർ, പോഷക സംഘടനാ മണ്ഡലം ,പഞ്ചായത്ത് ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുത്തു.