മാനേജ്മെൻ്റ് കോൺസപ്റ്റ്സ് ആൻ്റ് പ്രിൻസിപ്പൾസ് പ്രകാശനം ചെയ്തു
ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജിലെ അധ്യാപിക രമ്യ ആർ നമ്പ്യാർ, ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകൻ എ.വി. സുബീഷ് എന്നിവർ രചിച്ച മാനേജ്മെൻ്റ് കോൺസപ്റ്റ്സ് ആൻ്റ് പ്രിൻസിപ്പൾസ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം കോളേജ് സെമിനാർ ഹോളിൽ നടന്നു. പ്രിൻസിപ്പാൾ ഡോ.ആർ. സ്വരൂപ പ്രകാശന കർമ്മം നിർവഹിച്ചു. മാനേജർ ചന്ദ്രൻ തില്ലങ്കേരി ചടങ്ങ് ഉത്ഘാടനം ചെയ്തു. ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പുസ്തകമാണ് പുറത്തിറക്കിയത്. ഐ ക്യൂ എ സി കോർഡിനേറ്റർ കെ . അനീഷ് കുമാർ, ഡോ. ജയസാഗർ അടിയേരി, സെബിൻ ജോർജ്ജ് , കെ. ഹിമ, ഡോ. കെ.ആർ . റഹിൻ, വി. കെ. സന്തോഷ് കുമാർ, ശ്രുതി കുമാരൻ തുടങ്ങിയവർ സംസാരിച്ചു.