പുഴയിൽ തലയില്ലാത്ത പുരുഷന്‍റെ മൃതദേഹം ചാക്കിൽ കെട്ടി തള്ളിയ നിലയിൽ, സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം
തൃശൂര്‍: തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.
പുഴയുടെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് ചാക്ക് കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി തള്ളിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.