കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചത് വിദ്യാര്‍ഥി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്  സ്‌കൂട്ടര്‍ മോഷ്ടിച്ചത് വിദ്യാര്‍ഥി




കണ്ണൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തി.


@ameen white 




  
കണ്ണൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയാണ് സ്‌കൂട്ടറുമായി കടന്നുകളഞ്ഞതെന്നാണ് എയര്‍പോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 
മൂന്നു പെരിയയിലുള്ള വിദ്യാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. എയര്‍പോര്‍ട്ട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരി കാര- പേരാവൂരിലെ പി. നൈഷയുടെ സ്‌കൂട്ടറാണ്  തിങ്കളാഴ്ച ഉച്ചയോടെ മോഷ്ടിച്ചത്. 
തുടര്‍ന്ന് എയര്‍പോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടര്‍ ഉടമയുടെ പരാതി അനുസരിച്ച് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.