വിവാഹ ബ്യുറോ ആൻറ് ഏജെന്റ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ വാർഷികവും കണ്ണൂർ ജില്ലാ കൺവെൻഷനും
@ameen white
ഇരിട്ടി: വിവാഹ ബ്യുറോ ആൻറ് ഏജെന്റ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ വാർഷികവും കണ്ണൂർ ജില്ലാ കൺവെൻഷനും പുന്നാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വി ബി എ എ ജില്ലാ പ്രസിഡന്റ് അംബിക ഉദയഗിരി അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡന്റ് സജി പാതിരിപ്പാടം മുഖ്യ ഭാഷണം നടത്തി. കൗൺസിലർ വി. പി. അബ്ദുൾ റഷീദ്, സംഘടനയുടെ സംസ്ഥാന , ജില്ലാ, മേഖലാ നേതാക്കളായ രത്‌നവല്ലി തലശ്ശേരി, കുമാർ കൃഷ്ണ , ജോയ് എടക്കോം, അസൈനാർ നിലമ്പൂർ, കെ. കെ. നാരായണൻ, ശശി പേരാമ്പ്ര, ബിജു പയ്യാവൂർ, ശശി ഇരിട്ടി, കെ. എൻ. രമണി അമ്മ , ദാമോദരൻ പെരളം, കെ. വി. മണികണ്ഠൻ, സിജു ജോസഫ് എന്നിവർ സംസാരിച്ചു .