വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവം; വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്, 'അപൂർവമായ പാർശ്വഫലമാകാം'

വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവം; വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്, 'അപൂർവമായ പാർശ്വഫലമാകാം'


ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്‌. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി പ്രതികരിച്ചു. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ അടിയന്തര മെഡിക്കൽ ബോർഡ് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരും. മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം എച്ച് ഒ ഡി എന്നിവർ യോഗം പങ്കെടുക്കും.