ട്രെയിനിൽ തൂങ്ങിയാടി റീൽ എടുക്കൽ; തല പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥിക്ക് പരിക്ക്

ട്രെയിനിൽ തൂങ്ങിയാടി റീൽ എടുക്കൽ; തല പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥിക്ക് പരിക്ക്


ചെന്നൈ: . പാറപ്പുറത്ത് വലിഞ്ഞ് കയറിയും, വെള്ളച്ചാട്ടത്തിന് സമീപം നിന്നും സെൽഫിയും റീൽസും എടുക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ റീൽസ് എടുത്ത് ജീവൻ പൊലിഞ്ഞവരും നിരവധിയാണ്. ഇതിനിടയിലാണ് വീണ്ടും സാഹസികമായ രീതിയിൽ റീലെടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് പരിക്കേറ്റത്. ചെന്നൈയിലാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് റീലെടുക്കുന്നതിനായി തൂങ്ങിയാടിയ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വഴിയരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ വിദ്യാർത്ഥിയുടെ തലയിടിക്കുകയായിരുന്നു. മാധവാരം സ്വദേശി അഭിലാഷ് സ്റ്റാൻലിക്കാണ് ഗുരുതരമായ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു.

ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അഭിലാഷ് ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അഭിലാഷ് അപകടനില തരണം ചെയ്തിട്ടില്ലെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ
പറഞ്ഞു.