ജന ജാഗ്രത വാഹന ജാഥ ഉദ്ഘാടനം ചെയ്തു
അടക്കാത്തോട്: ജന ജാഗ്രത വാഹനജാഥ ഉദ്ഘാടനം ചെയ്തു. പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന ജന ജാഗ്രത വാഹന ജാഥ അടക്കാത്തോട്ടിൽ ജാഥാ ക്യാപ്റ്റൻ യൂനുസ് ഉളിയിലിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡൻ്റ്മാരായ ഫയാസ് പുന്നാട്,
അഷ്റഫ് നടുവനാട്, ട്രഷറർ ഷംസു പാനേരി,
എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡൻ്റ് ഷാനവാസ് കാവുങ്കൽ, സെക്രട്ടറി ഷാജഹാൻ കാലായിൽ, താജുദ്ധീൻ എൻ.എ
എന്നിവർ പങ്കെടുത്തു.