തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രിയേ വേണ്ടെന്ന നിലപാടിലേക്ക് എൻസിപി; എൽഡിഎഫിനെ അറിയിക്കും
തിരുവനന്തപുരം: കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കത്തിലേക്ക് എൻസിപി. ഇടത് മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡൻ്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിക്ക് ഒരു മന്ത്രി നിർബന്ധമാണെന്ന് ഇവർ പറയുന്നു. എന്നാൽ ശശീന്ദ്രൻ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിൻ്റെ നിലപാട്.