ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധിപേർ കുടുങ്ങിയതായി വിവരം
ബംഗളൂരു > ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. പതിനേഴോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കിഴക്കൻ ബംഗളൂരുവിലെ ഹോരമാവ് അഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം പൂർണമായി തകർന്നു വീണു. ബംഗളൂരുവിൽ കനത്ത മഴ തുടരുന്നതിനിടെയാണ് കെട്ടിടം തകർന്നു വീണത്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്. 3 പേരെ ഇതിനകം രക്ഷപെടുത്തിയതായാണ് വിവരം.