കെ. എസ്. ചിത്ര മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി

കെ. എസ്. ചിത്ര മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി








ഇരിട്ടി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക  കെ.എസ്. ചിത്ര മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ്  ഭർത്താവ് വിജയ് ശങ്കറിനോടൊപ്പം  ചിത്ര മുഴക്കുന്ന്  മൃദംഗശൈലേശ്വരീ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ. കെ. മനോഹരന്റെ  നേതൃത്വത്തിലുള്ള ക്ഷേത്രം ജീവനക്കാർ ചിത്രയെ പൊന്നാടയണിയിച്ച്  സ്വീകരിച്ചു. നവരാത്രി മഹോത്സവം ആയതിനാൽ തന്നെ  വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ചിത്ര ക്ഷേത്രദർശനം നടത്താൻ എത്തുന്നു എന്നറിഞ്ഞത്  മുതൽ തന്നെ നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. ഒരു മണിക്കൂറിൽ അധികം സമയം  ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് ചിത്ര മടങ്ങിയത്.