ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍


ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍


തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീനില്‍ ഭക്ഷണത്തില്‍ ചത്ത പല്ലി. സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാന്റീന്‍ പൂട്ടിച്ചു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി നല്‍കി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ക്യാന്റീനില്‍ പരിശോധന നടത്തി.

ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ക്യാന്റീനില്‍ നിന്ന് ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി തല്‍ക്കാലികമായി കാന്റീന്‍ അടപ്പിച്ചു. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

അതേസമയം ക്യാന്റീനിലെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ എസ്എഫ്‌ഐ നടത്തിയ സമരത്തെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നല്‍കി.