അജിത് കുമാർ തെറിച്ചു; ശബരിമല കോ-ഓർഡിനേറ്ററായി എസ്.ശ്രീജിത്തിനെ നിയമിച്ചു
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായി എഡിജിപി എസ്.ശ്രീജിത്തിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. എഡിജിപി അജിത് കുമാറിനെ മാറ്റിയാണ് പുതിയ നിയമനം. നിലവിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപിയാണ് എസ്.ശ്രീജിത്ത്. അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈയിൽ ഇറങ്ങിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.