പോലീസിലെയും സിപിഎമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം: റസാഖ് പാലേരി.
തളിപ്പറമ്പ് :ആർഎസ്എസുമായി നടത്തിയ രഹസ്യധാരണയുടെ വസ്തുതകൾ പുറത്തുവരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രിയും പാർട്ടിയും വിദ്വേഷ പ്രചരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും, പോലീസിലെയും സിപിഎമ്മിലെയും സ്ലീപ്പർ സെല്ലുകളെക്കുറിച്ച് അദ്ദേഹം മറുപടി പറയണം എന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക്പാലേരി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി തളിപ്പറമ്പിൽ നടത്തിയ RSS -പിണറായി പോലീസ് കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധം -
പരിപാടി ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി ആർ ഏജൻസിയുടെ താളത്തിനൊത്ത് ഭരണം നടത്തുന്ന പിണറായി വിജയൻ ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യമാണെന്നും
തൃശ്ശൂർ പൂരം കലക്കുവാൻ സംഘപരിവാറിന് എല്ലാ സന്നാഹങ്ങളും ഒരുക്കി കൊടുത്തത് എഡിജിപി ആണെന്ന സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നു കഴിഞ്ഞു .
എന്നിട്ടും എഡിജിപി അജിത് കുമാറിന് സുരക്ഷാ കവചം ഒരുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട്
ആർ എസ് എസുമായി
ഇടതു ഭരണകൂടത്തിനുള്ള
അവിശുദ്ധ ബന്ധത്തിന്റെ
തെളിവാണെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നിയന്ത്രണത്തിലേക്ക് കേരളപോലീസ് സംവിധാനത്തെ എത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അല്ലാത്തപക്ഷം വമ്പിച്ചജനകീയ പ്രക്ഷോഭത്തെ നേരിടാൻ അദ്ദേഹം തയ്യാറാവണ്ടി വരുമെന്നും റസാഖ് പാലേരി തുടർന്ന് പറഞ്ഞു
ജില്ല ജനറൽ സെക്രട്ടറി
ഫൈസൽ മാടായി അധ്യക്ഷത വഹിച്ചു
ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി.
ചന്ദ്രൻ മാസ്റ്റർ,പള്ളിപ്രം പ്രസന്നൻ എന്നിവർ
സംസാരിച്ചു.
ജില്ല സെക്രട്ടറി സി കെ മുനവ്വിർ സ്വാഗതവും
ജില്ല എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഷാജഹാൻ
ഐച്ചേരി നന്ദിയും പറഞ്ഞു.
പൊതു സമ്മേളനത്തിന്
മുന്നോടിയായി നടന്ന പ്രകടനത്തിന്
ജില്ല ട്രഷറർ ഷറോസ് സജ്ജാദ്, സാജിദ ടി.പി, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.മുഹമ്മദ് ഇംതിയാസ്
മണ്ഡലം നേതാക്കളായ എസ് വി പി ജലീൽ, സക്കരിയ പഴയങ്ങാടി, ഖാലിദ് കുപ്പം, ഹാരിസ്, അജ്മൽ, എൻ എം കോയ, നിസ്തർ ചേലേരി, സത്താർ തളിപ്പറമ്പ്എന്നിവർ നേതൃത്വം നൽകി