ആറളം ഫാമിലെ അനധികൃത മരംമുറി; കരാര്‍ സ്ഥാപനത്തിനെതിരേ കേസ്

കണ്ണൂര്‍: ആറളം ഫാമിലെ അനധികൃത മരംമുറിയില്‍ കരാര്‍ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. വളപട്ടണത്ത് പ്രവര്‍ത്തിക്കുന്ന മേമി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആറളം ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നല്കിയ പരാതിയിൽ കേസെടുത്തത്. പാഴ്മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള കരാറിന്റെ മറവില്‍ ഇരുള് അടക്കമുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്.
ആറളം ഫാം അഞ്ചാം ബ്ലോക്കിലെ 1500 ഏക്കര്‍ കൈതച്ചക്ക കൃഷിക്കായി മേമി ആന്‍ഡ് സണ്‍സ് പാട്ടത്തിന് കൊടുത്തിരുന്നു. ഇതിനൊപ്പം പാഴ്മരങ്ങള്‍ മുറിച്ച് മാറ്റാനും കരാറെടുത്തു. ഈ സമയത്താണ് മറ്റ് മരങ്ങളും മുറിച്ച് കടത്തിയത്