കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

@ameen white


കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം | സ്‌ക്രീൻഗ്രാബ്‌

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.


തിരുവമ്പാടി - ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. പരിക്കേറ്റവരുടെ ആരോ​ഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.