കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 13 പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു


കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 13 പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു


കണ്ണൂര്‍; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി ചത്ത നിലയിലാണ് നായയെ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയില്‍വേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനില്‍ തിരക്കേറിയതോടെയാണ് കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുന്‍പിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടര്‍ന്ന് ആക്രമിച്ചു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.