എസ് എന്‍ ഡി പി യോഗം 1312 കുടുംബ സംഗമം
ഇരിട്ടി: എസ് എന്‍ ഡി പി യോഗം 1312 കുടുംബസംഗമം മുണ്ടാനൂരില്‍ നടന്നു. ഇരിട്ടി യൂണിയന്‍ സെക്രട്ടറി പി. എന്‍. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പയ്യാവൂര്‍ ശാഖാ പ്രസിഡണ്ട് പി.എം. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.കെ. സോമന്‍ മുഖ്യ ഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അനുപ് പനക്കല്‍, എൻ.കെ. റോയ്, വിശ്വനാഥന്‍, സി.വി. ഷാജുമോന്‍, ഗീത രാമകൃഷ്ണന്‍, സജിത ഷാജു, അമ്പിളി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പയ്യാവൂര്‍ ശാഖാ സെക്രട്ടറി എ. ബിജുമോന്‍ സ്വഗതവും മുണ്ടാനൂര്‍ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് സദാനന്ദന്‍ നന്ദിയും പറഞ്ഞു.