സംസ്ഥാനത്ത് പുതുതായി 1,510 വാർഡുകൾ; തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്ത് പുതുതായി 1,510 വാർഡുകൾ; തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി

@ameen white


സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും അപേക്ഷകളും പരിശോധിച്ച ശേഷം ആകും അന്തിമ തീരുമാനമെടുക്കുക. ഡിസംബര്‍ മൂന്ന് വരെ പരാതി നല്‍കാം.


ഗ്രാമപഞ്ചായത്തുകളില്‍ 1,375 പുതിയ വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 128 പുതിയ വാര്‍ഡുകളും കോര്‍പ്പറേഷനുകളില്‍ ഏഴ് പുതിയ വാർഡുകളും അടങ്ങുന്നതാണ് കരട് വിജ്ഞാപനം.