പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം: 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ; കുറിപ്പ് പുറത്ത്


പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം: 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ; കുറിപ്പ് പുറത്ത്


പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ. പതിനേഴുകാരിയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെൺകുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പറയുന്നു. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചു കത്തില്‍ സൂചനയുണ്ട്. കത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. അണുബാധയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടി മരിച്ചത് തിങ്കളാഴ്ചയാണ്. വിദ്യാർത്ഥിനി ​ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ പോക്സോ കേസ് എടുത്താണ് പൊലീസ് അന്വേഷണം ഊർ‌ജിതപ്പെടുത്തിയിരിക്കുന്നത്. സഹപാഠിയുടെ രക്തസാമ്പിള്‍ ഇന്ന് ശേഖരിക്കും.