ഇരിട്ടി: മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ നിങ്ങൾ അർഹരാണെങ്കിൽ 25 മുതൽ ഡിസംബർ 10 വരെ ഓൺലൈൻ ആയി അക്ഷയ വഴിയോ ജനസേവന കേന്ദ്രം വഴിയോ അപേക്ഷ അയക്കാവുന്നതാണ്.

മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുള്ളവർക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം 


@noorul ameen



























ഇരിട്ടി: മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ നിങ്ങൾ അർഹരാണെങ്കിൽ 25 മുതൽ ഡിസംബർ 10 വരെ ഓൺലൈൻ ആയി അക്ഷയ വഴിയോ ജനസേവന കേന്ദ്രം വഴിയോ അപേക്ഷ അയക്കാവുന്നതാണ്. താഴെ പറയുന്ന നിബന്ധനകൾ ബാധകമായവർക്കു മാത്രമാണ്  മുൻഗണനാ ലിസ്റ്റിൽ അംഗമാകാനുള്ള അർഹത ഉണ്ടായിരിക്കുക. 
1.നിങ്ങൾ താമസിക്കുന്ന / റേഷൻ കാർഡ് അനുവദിച്ച വീടിൻ്റെ വിസ്‌തീർണ്ണം ആയിരം ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം , 
2.നാല് ചക്ര വാഹനം ഇല്ലാത്ത  കുടുംബം, 3.ഒരേക്കറിൽ താഴെ  ഭൂമി ഉള്ള കടുംബം, 4.സർക്കാർ ജീവനക്കാരൻ, സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടാത്ത കുടുംബം, 5. ഇൻകം ടാക്സ് അടക്കുന്ന അംഗങ്ങൾ ഉൾപ്പെടാത്ത കുടുംബം, 6. റേഷൻ കാർഡിൽ പ്രതിമാസ വരുമാനം 25000/- രൂപയിൽ താഴെ ആയിട്ടുള്ള കുടുംബം. മേൽ പറഞ്ഞ യോഗ്യതകൾ ഉള്ള മുഴുവൻ റേഷൻ കാർഡുടമകൾക്കും മുൻഗണനാ ലിസ്റ്റിനായി അപേക്ഷിക്കാവുന്നതാണ് . 
അപേക്ഷയോടൊപ്പം  ഹാജരാക്കേണ്ട രേഖകൾ 
1.വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ഒപ്പിട്ട സാക്ഷ്യപത്രം. 2.തദ്ദേശ സ്വയംഭരണ സ്ഥാപനം 2009 ൽ പുറപ്പെടുവിച്ച ബി പി എൽ  ലിസ്റ്റിൽ ഉൾപ്പെട്ടു എങ്കിൽ ആയത് തെളിയിക്കുന്ന സാക്ഷ്യ പത്രം / ബി പി എൽ  ലിസ്റ്റിൾ ഉൾപ്പെടാൻ അർഹതയുള്ള കുടുംബം ആണെന്ന സാക്ഷ്യപത്രം. 
മേൽ സൂചിപ്പിച്ച യോഗ്യതകളിൽ ഒന്നിനെങ്കിലും നിങ്ങൾ അർഹനല്ല എങ്കിൽ ഓൺലൈൻ ആയി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാനുള്ളഅപേക്ഷ സമർപ്പിക്കാൻ കഴിയുന്നതല്ലെന്ന് ഇരിട്ടി താലൂക്ക് സപ്പ്ളൈ ഓഫീസർ അറിയിച്ചു.