മണിക്കൂറിൽ 280 കിലോ മീറ്റർ വേ​ഗത, സുരക്ഷയ്ക്ക് കവച് 5.0; 'മെയ്ഡ് ഇൻ ഇന്ത്യ' ബുള്ളറ്റ് ട്രെയിനുകൾ ഒരുങ്ങുന്നു


മണിക്കൂറിൽ 280 കിലോ മീറ്റർ വേ​ഗത, സുരക്ഷയ്ക്ക് കവച് 5.0; 'മെയ്ഡ് ഇൻ ഇന്ത്യ' ബുള്ളറ്റ് ട്രെയിനുകൾ ഒരുങ്ങുന്നു


മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.

രാജ്യം ഉറ്റുനോക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേ​ഗം കൂടുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.

മണിക്കൂറിൽ 280 കിലോ മീറ്റർ വരെ വേ​ഗതയിൽ സർവീസ് നടത്താൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും എന്നതാണ് പ്രധാന സവിശേഷത. ബോഗികളുടെ സസ്‌പെൻഷൻ സംവിധാനങ്ങളിൽ കാര്യമായ പുരോ​ഗതിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിൽ നിന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തയ്യാറാക്കുക.

റെയിൽവേ ബോർഡ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയെ (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. 866.87 കോടി രൂപയ്ക്കാണ് ഈ ട്രെയിനുകൾ നിർമിക്കാൻ ബിഇഎംഎല്ലിന് കരാർ നൽകിയിരിക്കുന്നത്. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് ബിഇഎംഎൽ വില നിശ്ചയിച്ചിരിക്കുന്നത്.