എറണാകുളത്ത് ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; 2 മരണം
കൊച്ചി: എറണാകുളത്ത് ബൈക്ക് അപകടത്തില്പ്പെട്ട് രണ്ട് മരണം. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്(19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തൃപ്പൂണിത്തുറ മാത്തൂര് പാലത്തിന് മുകളില് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
പാലത്തിന്റെ കൈവരിയില് ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്ക്ക് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.