നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം മൂന്നായി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍ഗോഡ്: നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടത്തില്‍ പൊളളലേറ്റ ഒരാള്‍ക്കൂടി മരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ശരീരത്തില്‍ 50ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഡ്രൈവറാണ് ബിജു. ഇതോടെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച രാവിലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് (32) മരിച്ചിരുന്നു.അറുപത് ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി സന്ദീപ് ശനിയാഴ്ച മരിച്ചിരുന്നു.