ആദിവാസി കുടിലുകള്‍ പൊളിച്ച് മാറ്റിയ സംഭവം: സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി കൃഷ്ണന് സസ്‌പെന്‍ഷന്‍

ആദിവാസി കുടിലുകള്‍ പൊളിച്ച് മാറ്റിയ സംഭവം: സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി കൃഷ്ണന് സസ്‌പെന്‍ഷന്‍


കല്‍പ്പറ്റ: വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ച മാറ്റിയ സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി കൃഷ്ണന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല സി സി എഫ് കെ എസ് ദീപയാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാര്‍ ആദിവാസികളുടെ മൂന്ന് കുടിലുകള്‍ പൊളിച്ചത്.

കുടിലുകള്‍ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വനം വകുപ്പിന്റെ ഡോര്‍മിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎല്‍എ വ്യക്തമാക്കിയിരുന്നു.