ഇരിട്ടി : കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽസമിതി ആഹ്വാനം ചെയ്ത മുനമ്പം ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കുന്നോത്ത് ഫൊറോനാ ഇടവകയിൽഎകെസിസി ഭാരവാഹികൾ നേതൃത്വം നൽകിയ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തപ്പെട്ടു.കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് കുന്നോത്തിടവകാ സമൂഹം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.ഫൊറോനാവികാരി ഫാദർ സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.വി.ജോസഫ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു ഗ്ലോബൽ സമിതിയംഗം ബെന്നി പുതിയാംപുറം,കോർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ,തങ്കച്ചൻ തുരുത്തിമറ്റത്തിൽ,ബാബു പാട്ടത്തറ,ബിനോയ് ചെരുവിൽ,ജീന.കെ.മാത്യു,രഞ്ജന വടക്കേൽ,സോളി പുതിയാമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽസമിതി ആഹ്വാനം ചെയ്ത മുനമ്പം ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കുന്നോത്ത് ഫൊറോനാ ഇടവകയിൽഎകെസിസി ഭാരവാഹികൾ നേതൃത്വം നൽകിയ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തപ്പെട്ടു
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഇടവക മുനമ്പം ഐക്യദാര്‍ഢ്യ റാലി നടത്തി.